ശസ്ത്രക്രിയ നാളെ നിങ്ങളും തുണയാകണം ബിജുവിന് ഇത് ജീവന്‍ മരണ പോരാട്ടം …പ്രാര്‍ത്ഥനയോടെ ഒരു നാട് കൈതാങ്ങാവുന്നു

By | Tuesday April 24th, 2018

SHARE NEWS

വടകര: ഇരിങ്ങല്‍ മുങ്ങത്തടത്തില്‍ ബിജുവെന്ന ചെറുപ്പക്കാരന്‍ ആശുപത്രി കിടക്കയില്‍ ജീവതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലാണ്.

കാല്‍ കോടി രൂപ ചെലവ് വരുന്ന ശസ്ത്രകിയക്ക് പണം കണ്ടെത്താന്‍ പരക്കം പായുകയാണ് ബിജുവിന്റെ സഹോദരന്‍ ഉള്‍പ്പെടുന്ന കുടുംബവും കൂട്ടുകാരും നാട്ടുകാരും .
പ്രായമായ അമ്മയും ഭാര്യയും പറക്കമുറ്റാത്ത ഒരു കുട്ടിയും അടങ്ങുന്ന ബിജുവിന്റെ ഇരു വൃക്കങ്ങളും തകരാറായി. സഹോദരിയുടെ വൃക്ക പകുത്ത് നല്‍കി ബിജുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസത്രക്രിയയാണ് പരാജയപ്പെട്ടത്. പ്രവര്‍ത്തനരഹിതമായ സഹോദരിയുടെ വൃക്ക ബിജുവിന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തു.

ഇപ്പോള്‍ ഏറണാകുളം ലേഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സുഹൃത്താണ് വൃക്ക ദാനം ചെയ്യുന്നത്.
സുമനസ്സുകളുടെ കാരുണ്യം ഉണ്ടായാല്‍ നാളെ ശസ്ത്രക്രിയ നടക്കും. ജീവിതം വഴിമുട്ടിയ ബിജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ എസ്ബിടി പയ്യോളി ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 67388566828 ഐഎഫ്‌സി കോഡ് : SBIN 007 09 46 , Micp 6733002926

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read