കേരളത്തില്‍ ചുവപ്പ് ഭീകരത താണ്ഡവമാടുന്നു ; സി കെ പത്ഭനാഭന്‍.. വളയത്ത് സിപിഎം അക്രമങ്ങള്‍ക്കെതിരെ രാപ്പകല്‍ സമരം തുടങ്ങി

By news desk | Friday March 9th, 2018

SHARE NEWS

നാദാപുരം: കേരളത്തില്‍ സി.പി.എന്റെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ചുവപ്പ് ഭീകരത താണ്ടവമാടുകയാണന്ന് ബി.ജെ.പി ദേശീയ സമതി അംഗം സി.കെ പത്ഭനാഭന്‍ പറഞ്ഞു.

വളയത്ത് സിപിഎം അക്രമങ്ങള്‍ക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .അദ്ദേഹം.’

എതിരാളികള കൊല്ലാന്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാണ് നടപ്പിലാക്കുന്നത്.  നേതാക്കള്‍ക്ക് കോടികള്‍ സമ്പാദിക്കാനും സുഖജീവിതം നയിക്കാനുംവേണ്ടി അണികളെ കൊലക്ക് കൊടുക്കുകയാണന്നും തൊഴിലാളി പാര്‍ട്ടി ആയിരുന്ന സി.പി എം ഇപ്പോള്‍ കൊലയാളി പാര്‍ട്ടിയായി മാറിയെന്നും ഇന്ത്യയില്‍ സി.പി.എമ്മിന്റെ എതിരാളികള്‍ സിപിഎം നേതാക്കള്‍ തന്നെയാണന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി ബാബു അധ്യക്ഷത വഹിച്ചു. കെ.കെ ലതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ,കെ ടി കെ ചന്ദ്രന്‍ ,പി മധു പ്രസാദ്, മത്തത്ത് ചന്ദ്രന്‍ ,മുതലായവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read