കെഎസ്ഇബി തെരുവ് വിളക്ക് അണച്ചതിനെതിരെ ബിജെപിയുടെ ഉപരോധം

By | Tuesday December 19th, 2017

SHARE NEWS

വടകര: ബി ജെ പി വടകര നഗരത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം പുതിയ ബസ്സ്സ്റ്റാന്റിലൂടെ കടന്നുപോകുന്നതിനിടയില്‍ തെരുവ് വിളക്കുകള്‍ അടക്കം വൈദ്യുതി വിതരണം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം വടകര സൗത്ത് സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു എത്തിയ പ്രകടനം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ വടകര പുതിയ സ്റ്റാന്റ് പരിസരത്തെത്തിയതോടെ വൈദ്യുതി നിലക്കുകയായിരുന്നു.

വൈദ്യുതി വിതരണത്തിലെ തടസ്സം മാറ്റാന്‍ ബി ജെ പി നേതൃത്വം കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് ക്ഷുഭിതരായ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്ത് വാന്‍ പോലീസ് സംഘവും എത്തിയിരുന്നു.

തുടര്‍ന്ന് ബിജെപി നേതാക്കളും പോലീസ് അധികാരികളും കെ എസ് ഇ ബി ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്ന. വൈദ്യുതി വിതരണം കാര്യക്ഷമമാകുമെന്നും, ജാഥകളും,മറ്റ് ആഘോഷങ്ങളും നടക്കുമ്പോള്‍ തെരുവ് വിളക്കുകള്‍ കത്തിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ നടത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

ബിജെപി ആഹ്ലാദ പ്രകടനം പോകുമ്പോള്‍ തെരുവ് വിളക്ക് വച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചര്‍ച്ചയില്‍ ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. പടം ബി ജെ പി നടത്തിയ കെ എസ് ഇ ബി സൗത്ത് സെക്ഷന്‍ ഓഫീസ് ഉപരോധം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read