ബോബി ചെമ്മണ്ണൂരിന്റെ പീഡനവും സാമ്പത്തിക തട്ടിപ്പും; യുവതി പുറത്തുവിട്ട വീഡിയോ വൈറലാകുന്നു

By | Wednesday May 11th, 2016

SHARE NEWS

boby-chemmannur-300x225കൊച്ചി: യുവതി പുറത്തുവിട്ട പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തീക തട്ടിപ്പുകളും ലൈംഗീക പീഡനങ്ങളും അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. യെസ് ന്യൂസ് ലൈവ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ മാധ്യമമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.  കോടികളുടെ സാമ്പത്തീക തട്ടിപ്പ് നടത്താന്‍ ചാരിറ്റിയുടെ മറവ് ദുരുപയോഗം ചെയ്യുകയാണെന്നും ചാരിറ്റിയുടെയും ജ്വല്ലറികളുടെ മറവിലും പീഡനങ്ങളുമാണെന്ന് തെളിയിക്കുന്ന രേഖകളാണ് വിവാരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലും ദൃശ്യത്തിലും പറയുന്നു.

ആഭ്യന്തരമന്ത്രാലയത്തിന് സാമ്പത്തീക തട്ടിപ്പുകളുടെ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടതയും രേഖകള്‍ വ്യക്തമാക്കുന്നു. സ്ത്രീപീഡനത്തിന്റെ തെളിവായി പരാതിക്കാര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളാണ് വിവരാവകാശ നിയമ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി ഓഫിസില്‍ നിന്ന് പുറത്തായത്.

ചാരിറ്റിയുടെയും പൊതുപ്രവര്‍ത്തകന്റെയും മൂഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യാവസായിക്കെതിരെയുള്ള ഈ സീഡി പുറത്ത് വിടുന്നത് ബോബിയുടെ തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന സംഭാഷണ ദൃശ്യങ്ങള്‍ ഇതില്‍ ഉളളത് കൊണ്ടാണ്. ചാരിറ്റിയുടെ മറവില്‍ അനാഥാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ജോലിക്കെത്തിക്കുയും പിന്നീട് തന്റെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ഇയാള്‍തന്നെ സിഡിയില്‍ സമ്മതിക്കുന്നു. അത്തരത്തില്‍ ചതിയില്‍പെട്ട ഒരു പെണ്‍കുട്ടിയാണ് ബോബിയെ ഒളിക്യാമറയില്‍ കുടുക്കിയത്. പിന്നീട് പരാതിയായി സംസ്ഥാന ആഭ്യന്തരവകുപ്പിന് ഈ സിഡിയും തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്ന രേഖകളും ലഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടെങ്കിലും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അന്വേഷണം നിലച്ചു.

2.4.2015 മുതല്‍ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഇടപെടല്‍ മൂലം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളുടെ നിരവധി രേഖകള്‍ പുറത്തുവന്നെങ്കിലും ചെമ്മണ്ണൂരിന്റെ കോടികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയായിരുന്നു. എണ്‍പ്പത്തേഴായിരം പേരില്‍ നിന്ന് മൂവായിരത്തിലേറെ കോടിയാണ് ബോബി ചെമ്മണ്ണൂര്‍ പിരിച്ചെടുത്തിരിക്കുന്നത്.  ബോബി ചെമ്മണ്ണൂർ നിരവധി കമ്പനികൾ രൂപീകരിച്ചു 1 ലക്ഷം പേരിൽ നിന്നും 3000 കോടിയോളം രൂപ നിക്ഷേപം എന്ന വ്യാജേന പിരിച്ചെടുത്തു വിദേശത്തേക്ക് കടത്തിയതായാണ് റിപ്പോർട്ട്‌ . 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read