അനുസ്മരണവും കവിതാ സമാഹാര പ്രകാശനവും നടത്തി

By | Saturday January 20th, 2018

SHARE NEWS
വടകര: ഒഞ്ചിയത്തെ ശാസ്ത്ര സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്ന പി.എം.
ഗംഗാധരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ സമ്മേളനത്തിൽ രാജാറാം തൈപ്പള്ളിയുടെ”പറയാൻ പുറപ്പെട്ടത്”എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. അനുസ്മരണ സമ്മേളനം ഉൽഘാടനവും പുസ്തക പ്രകാശനവും കരിവെള്ളൂർ മുരളി നിർവ്വഹിച്ചു.ബിനീഷ് അധ്യക്ഷത വഹിച്ചു. രാജാറാം തൈപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊ:കെ.വി.സജയ് പുസ്തക പരിചയം നടത്തി. എം.പി.മനോജൻ, എം.കെ.വസന്തൻ എന്നിവർ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read