ബി സോണ്‍ കലോത്സവം ഫാറൂഖിനെ മറികടന്ന് ദേവഗിരി

By | Friday February 9th, 2018

SHARE NEWS

വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ബി.സോണ്‍ കലോത്സവത്തില്‍ ആദ്യ ദിനത്തില്‍ മുന്നേറിയ ഫാറൂഖ് കോളേജിനെ പിന്നാലാക്കി സെന്റ്് ജോസഫ് ദേവഗിരി കോളേജ് 232 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. 213 പോയിന്റുമായി ഫാറൂഖ് കോളേജും രണ്ടാം സ്ഥാനത്തും 84 പോയിന്റുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജും മൂന്നാം സ്ഥാനത്തും തുടരുന്നു.
മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങവെ കോളജുകള്‍ക്ക് മത്സരം കനക്കുകയാണ്. ഫാറൂഖ് കോളേജിനെ ഞെട്ടിച്ചിട്ട് ദേവഗിരി ലീഡ് തിരിച്ചു പിടിച്ചതും മൂന്ന് വര്‍ഷം മൂമ്പ് കൈവിട്ടു പോയ കീരീടം തിരിച്ച് പിടിക്കുമെന്ന വാശിയിലാണ് ദേവഗിരി. എന്നാല്‍ കിരീടം നിലനിര്‍ത്താനുള്ള വാശിയേറിയ പോരാട്ടത്തിലാണ് ഫാറൂഖ് കോളേജ്.

ഭാവ ഭാഷയുടെ സാധ്യതകള്‍ തേടി
മൂകാഭിനയ വേദി

വടകര: ഭാവഭാഷയുടെ സാധ്യതകള്‍ എത്രത്തോളം പ്രയോഗികമാക്കമെന്നതിന്റെ പരീക്ഷണങ്ങളിലായി മൂകാഭിനയ വേദിയില്‍ കണ്ടെത്തത്. വേദി കാരക്കാട്ടില്‍ മത്സരത്തിനറങ്ങിയ 30 ടീമുകളും ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തി. രാഷ്ട്രീയ സാമൂഹിക പ്രാധാന്യമുള്ള പല സമകാലിക പ്രശ്‌നങ്ങള്‍ തീവ്രത ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചു. സമകാലിക പ്രാധാന്യം ഒട്ടും ചോരാതെ തന്നെ വിഷയങ്ങള്‍ അരങ്ങിലെത്തിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ഭാവം മാറുന്ന ഇന്ത്യന്‍ ദേശീയതയും രാഷ്ട്രീയ സാഹചര്യങ്ങളും വര്‍ധിച്ചു വരുന്ന കപടസദാചാര ബോധങ്ങളും അതിനെ തകര്‍ത്തെഴുതാന്‍ കെല്‍പ്പുള്ള ദൃഢമായ സ്‌നേഹബന്ധങ്ങളും ഉള്ളവന്റെ ആഘോഷങ്ങളിലേക്കും മത്സരാര്‍ത്ഥികള്‍ കടന്ന് പോയി.
ഇല്ലാത്തവന്റെ ദൈന്യതകളിലേക്കും ചിന്തകള്‍ എത്തിക്കാനും കഴിയുന്ന മൂകാഭിനയത്തിന്റെ ഭാഷപ്പകര്‍ച്ചകള്‍ വേദിയില്‍ നിറഞ്ഞൊഴുകിയപ്പോള്‍ ആസ്വാദനത്തിന്റെ മറ്റൊരു അധ്യായമായി മാറി. പ്രോവിടന്‍സ് വുമന്‍സ് കോളേജ് കോഴിക്കോട് ടീം മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം തേടി.

അരങ്ങ് തകര്‍ത്ത് മാച്ചിരിയില്‍ ഉത്സവ പ്രതീതി

വടകര: ലാസ്യ ദ്രുതതാളങ്ങള്‍ മാച്ചിനിരിയില്‍ തകര്‍ത്താടിയപ്പോള്‍ വേദി മാച്ചിരിയില്‍ ഉത്സവ പ്രതീതി. ഭരതനാട്യവും മോഹിനിയാട്ടവും മാര്‍ഗം കളിയുമെല്ലാം വേദിയെ താളാത്മകമാക്കി. പ്രേക്ഷകരുടെ സാന്നിധ്യം മത്സാരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read