ദേശീയ ഗാനത്തെ ആക്ഷേപിച്ചു; തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദ കുരുക്കില്‍

By | Wednesday June 14th, 2017

SHARE NEWS

കണ്ണൂർ: തലശേരി ബ്രണ്ണന്‍ കോളജ് പുറത്തിറക്കിയ മാഗസിന്‍  ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിച്ചെന്ന് ആരോപണം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇത് വിവാദമായതോടെ “പെല്ലറ്റ്” എന്ന കോളേജ് മാഗസിന്‍ വിതരണം നിര്‍ത്തിവച്ചു.

125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ  മാഗസിനില്‍  സിനിമ തിയറ്ററില്‍ ‘കസേര വിട്ടെഴുന്നേല്‍ക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് പ്രതിഷേധത്തിനു കാരണം. സ്ക്രീനിൽ ദേശീയപതാക പ്രദർശിപ്പിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഇതേ തുടര്‍ന്ന്‍ എസ്എഫ്ഐയും കോളജ് യൂണിയനും കോളജ് അധികൃതരും അന്വേഷണം തുടങ്ങി. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read