ക്വാര്‍ട്ടറില്‍ പ്രധാന ആകര്‍ഷണം ബ്രസീല്‍- ബെല്‍ജിയം പോരാട്ടം

By | Wednesday July 4th, 2018

SHARE NEWS

മോസ്‌ക്കോ: ഇംഗ്ലണ്ടും സ്വീഡനും ജയിച്ചതോടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ബ്രസീല്‍ ബെല്‍ജിയം മത്സരമാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ മുഖ്യ ആകര്‍ഷണം.

റഷ്യയില്‍ പന്തു തട്ടാന്‍ വന്ന 32 ടീമുകളില്‍ ഇനി എട്ട് എണ്ണമേ ബാക്കിയുള്ളു. ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തു പോയപ്പോള്‍ കപ്പെടുക്കാന്‍ വന്ന അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലുമെല്ലാം പ്രീക്വാര്‍ട്ടറോടെ റഷ്യ വിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളോടെ റഷ്യന്‍ ലോകകപ്പിലെ അവസാന നാലു ടീമുകള്‍ നിര്‍ണയിക്കപ്പെടും.

യൂറോ ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ മുഖ്യ ആകര്‍ഷണം. വെളളിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് ലാറ്റിനമേരിക്കന്‍ പ്രതീക്ഷയായ യുറുഗ്വായെ നേരിടും. ലൂയി സുവാരസും കവാനിയുമടങ്ങുന്ന പരിചയസമ്പന്നരും എംബാപ്പെയും ഗ്രീസ്മാനുമടങ്ങുന്ന യുവരക്തങ്ങളും തമ്മിലുള്ള പോരാട്ടമാലും ഫ്രാന്‍സ്‌യുറുഗ്വായ് മത്സരം.

വെള്ളയാഴ്ച രാത്രി 11.30ന് നടക്കുന്ന സൂപ്പര്‍ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തെ നേരിടും. വമ്പന്‍മാരുടെ വഴിയെ പുറത്ത് പോവാതെ ഉയര്‍ന്ന പറന്ന കാനറികള്‍ക്ക് അഗ്‌നിപരീക്ഷയാവും ഹസാര്‍ഡും ലുക്കാക്കുവുമടങ്ങുന്ന ബെല്‍ജിയം നിരയോടുള്ള മത്സരം.

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം കിരീടം തേടിയെത്തുന്ന ഇംഗ്ലണ്ട് സ്വീഡനെ നേരിടും. ടൂര്‍ണമെന്റിലിതുവരെ മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് യൂറോപ്യന്‍ ശക്തികളുടെ പോരാട്ടമാവും ഇംഗ്ലണ്ട്‌സ്വീഡന്‍ മത്സരം. ശനിയാഴ്ച രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം.

ശനിയാഴ്ച രാത്രി 11.30 ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. സ്പാനിഷ് കാളക്കൂറ്റന്മാരെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ 1998ന് ശേഷം ഒരു സെമി ബര്‍ത്ത് സ്വപ്‌നം കാണുന്ന ക്രൊയേഷ്യയെ നേരിടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read