aims advt

മയക്കുമരുന്ന് കേസില്‍ യുവാവിനു 10 വര്‍ഷം തടവും പിഴയും

By | Wednesday January 11th, 2017

SHARE NEWS

വടകര: മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ യുവാവിനു 10 വര്‍ഷം വരെ കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിനാണ് പന്തീരങ്കാവില്‍ നിന്നു ഏതാണ്ട് ഒന്നര കിലോയോളം  വരുന്ന  ബ്രൗണ്‍ ഷുഗറുമായി സവാദിനെ (36) കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ മുരളീധരനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ഇയാള്‍ കോഴിക്കോട് വളയനാട് വള്ളിക്കാട് മീത്തല്‍ തളീക്കുന്നു പറമ്പിലാണ് കഴിയുന്നത്. വടകര എന്‍ഡിപിഎസ് കോടതിയാണ്  ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി ഉത്തരവിട്ടു.

Tags: ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read