മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ കെട്ടിട ഉദ്ഘാടനം

By | Wednesday January 17th, 2018

SHARE NEWS

വടകര: മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പണിത ഫിഷറീസ് ബ്ലോക്കിന്റെ പണി പൂര്‍ത്തിയായി. 2.5 കോടി രൂപ ചെലവില്‍ തീരദേശ കോര്‍പറേഷന്റെ ഫണ്ട് ഉപയോഗിച്ച് 18 ക്ലാസ് റൂമുകളാണ് കെട്ടിടത്തിലുള്ളത്. ഉദ്ഘാടനം നാളെ 10ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. നേരത്തെ സ്‌കൂള്‍ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.

ഒന്നാം നില എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവിലും രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് വഴി 70 ലക്ഷം രൂപ ചെലവിലുമാണ് നിര്‍മിച്ചത്. മൂന്നാം നിലയുടെ നിര്‍മാണം നടന്നുവരികയാണ്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മൂന്നു കോടി രൂപ ചെലവിലുള്ള ഹയര്‍സെക്കന്‍ഡറി ലാബ് കോംപ്ലക്‌സ്, എട്ടു മുറികളുള്ള ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ പണി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read