ഏത് സമയവും തകര്‍ന്ന് വീഴാം …വില്ല്യാപ്പള്ളിയിലെ പഞ്ചായത്ത് കെട്ടിടം

By news desk | Thursday July 5th, 2018

SHARE NEWS

വടകര : വില്ല്യാപ്പള്ളിയില്‍ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ഏതു സമയവും തകര്‍ന്ന് വീഴാം.

മത്സ്യമാര്‍ക്കറ്റ്, ഹോട്ടല്‍, സ്റ്റുഡിയോ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മത്സ്യമാര്‍ക്കറ്റിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് കഴിഞ്ഞ ദിവസം അടര്‍ന്ന് വീണിരുന്നു.

കോണ്‍ക്രീറ്റ് പാളികള്‍ ദേഹത്ത് പതിച്ച് മാര്‍ക്കറ്റിലെത്തിയ രണ്ടു പേര്‍ക്ക് പരുക്കേറ്റു.

മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

ഇതിന് അടുത്തുള്ള ഹോട്ടലും സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഏതുസമയവും അടര്‍ന്നു വീഴുമെന്നതാണ് അവസ്ഥ. കെട്ടിടം പൊളിക്കുന്നതും കാത്തിരിക്കുകയാണ് കെട്ടിടത്തില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി കാത്തിരിക്കുന്നവരുമുണ്ട്.

60 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. ഇത് പൊളിച്ചു മാറ്റി പുതിയത് പണിയാന്‍ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.

പത്തു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് കരാറുകാരെയും കണ്ടെത്തിയിരുന്നെങ്കിലും ഫണ്ടിന്റെ അഭാവമാണ് കെട്ടിടം പണി വൈകാന്‍ കാരണം.

കോണ്‍ക്രീറ്റ് അടര്‍ന്നു വീണതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റ് റോഡരികിലേക്ക് മാറ്റുകയുണ്ടായി. തിരക്കേറിയ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read