കവിയും സിപിഎം നേതാവുമായ സി ദാമോദരന്‍ അന്തരിച്ചു

By | Friday September 22nd, 2017

SHARE NEWS

വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വടകരയിലെ കവിയും പുരോഗമനകലാസാഹിത്യ സംഘം നേതാവുമായ പുറംകര സി ദാമോദരന്‍(70) അന്തരിച്ചു.

വെള്ളിയാഴ്ച പകല്‍ 11 മണിയോടെ വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ(എം) വടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ ദാമോദരന്‍ മാസ്റ്റര്‍ വടകര നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. മണിയൂര്‍ ഗവ.ഹയര്‍സെക്കന്റി സ്‌കൂള്‍ അധ്യാപകനായിരുന്നു.

പുരോഗമകലാസാഹത്യസംഘം വടകര മേഖലാ പ്രസിഡന്റായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരികയാണ്. കെപിടിയുവിന്റെയും കെഎസ്ടിഎയുടെയും വടകര സബ്ജില്ലാ ഭാരവാഹിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

മെയ് 10ന് ശാസത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കുളം നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനിടയില്‍ മോട്ടോര്‍ ബൈക്കിന്റെ പിറകില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടായ അപകടത്തിലാണ് ദാമോദരന്‍ മാസ്റ്റര്‍ ഗുരുതരമായി പരിക്കേറ്റത്.

മൂന്നു മാസത്തോളമായി ചികില്‍സയിലായിരുന്നു. ആദ്യ ഭാര്യ അനിതയുടെ ചരമവാര്‍ഷിക ദിനത്തിലാണ് ദാമോദരന്‍ മാസ്റ്ററുടെ മരണം. ഭാര്യ: ശോഭ. മക്കള്‍: അഭിലാഷ്, ഡോ.തരുണ്‍(വേള്‍ഡ് വൈറ്റ് ഡെന്റല്‍ ക്ലിനിക്ക് പുറമേരി), നിഖില്‍(അധ്യാപകന്‍, ചൊക്ലി സ്‌കൂള്‍).

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read