നാദാപുരത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു 24 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

By news desk | Thursday June 14th, 2018

SHARE NEWS

നാദാപുരംം; കനത്ത മഴയെ തുടര്‍ന്ന് നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളിത്തിനടിയിലായി.

കക്കം വെള്ളി, പുറമേരി പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 24 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

നാദാപുരം ഗവ യു പി സ്‌കൂളിലാണ് ക്യാമ്പ്് തുടങ്ങിയത്. കുമ്മങ്കോട് മണകുളങ്ങര കനാല്‍ പൊട്ടിയതിനെ തുടര്‍ന്നാണ് കക്കംവെള്ളി പ്രദേശത്ത് വെള്ളം കയറിയത്.

കക്കയം ഡാം ഏതു സമയത്തും തുറക്കാന്‍ സാധ്യതയുള്ളതും പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വടകര-നാദാപുരം സംസംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വടകര- കുറ്റ്യാടി റൂട്ടില്‍ ഗാതഗതം പൂര്‍ണ്ണമായും നിലച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read