കക്കട്ട് അമ്പലകുളങ്ങരയിൽ കത്തി നശിച്ച കാറിനുള്ളിൽ റിട്ട അധ്യാപകൻ മരിച്ച നിലയിൽ

By news desk | Wednesday June 6th, 2018

SHARE NEWS

കുറ്റ്യാടി: തീപിടിച്ച കാറിനകത്ത് റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കക്കട്ട് കൈവേലി റോഡിലെ മണീയൂര്‍ താഴെ താമസിക്കുന്ന കൊയ്യല്‍ നാണു മാസ്റ്റര്‍ (59) ആണ് മരിച്ചത്.

കോഴിക്കോട് റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലര്‍ച്ചെയാണ് നാണു മാസ്റ്റര്‍ കാറുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്.

അമ്പല കുളങ്ങര വഴി പുലര്‍ച്ചെ മരണ വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് കാര്‍ പിറക് വശം കത്തുന്നത് കണ്ടത്. കുറ്റ്യാടി പൊലീസും നാദാപുരം ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. എസ് എന്‍ ഡി പി യൂനിയന്‍ മണ്ണിയൂര്‍ ശാഖ പ്രസിഡന്റാണ് നാണു മാസ്റ്റര്‍.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read