വില്ല്യാപ്പള്ളിയിലെ മോഷ്ടാക്കളെ കുടുക്കിയത് കാറിന്റെ ക്ലച്ച്

By news desk | Tuesday May 8th, 2018

SHARE NEWS

വടകര: കാര്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ ക്ലച്ച് വയര്‍ പൊട്ടി വണ്ടി നിന്നു. ഇത് വഴി കടന്നു വന്ന പൊലീസ് സംഘം മോഷ്ടക്കാളെ കസ്റ്റഡിയിലെടുത്തു.

ഏറാമല കുറിഞ്ഞാലിയോട് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന സംഭവത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കാര്‍ത്തികപ്പള്ളി കുറിഞ്ഞാലിയോട് താഴെ കുളങ്ങരത്ത് റിയാസിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍39ഡി 363 ഷവര്‍ലേ ക്രൂയിസര്‍ കാര്‍ മോഷ്ടിച്ച കേസില്‍ വില്ല്യാപ്പള്ളി കൊളത്തൂര്‍ റോഡിലെ രാമത്ത് മുഹമ്മദ് നസീഫ്(23), വില്ല്യാപ്പള്ളി ആയഞ്ചേരി റോഡില്‍ താഴെ ഇളവന ശുഹൈബ്(30)എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകീട്ട് വാഹനം മോഷ്ടിച്ചു കൊണ്ട് പോകുന്നതിനിടയില്‍ വില്യാപ്പള്ളി ടൗണില്‍ വെച്ച് ക്ലച്ച് വയര്‍ പൊട്ടിയതോടെ വാഹനം വഴിയിലാകുകയായിരുന്നു.

ഇത് വഴി കടന്ന് വന്ന എടച്ചേരി എസ് ഐ കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മോഷ്ടാക്കളെ പിടികൂടുകയായിരുന്നു .

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read