പ്ലസ് ടു കഴിഞ്ഞാല്‍ ? വഴി കാട്ടാന്‍ വടകരയില്‍ 30ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിംഗ്

By news desk | Saturday April 28th, 2018

SHARE NEWS

വടകര: സീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റും കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്ന വിദ്യാഭ്യാസ കൗണ്‍സിലിംഗ് 30ന് വടകര ടൗണ്‍ഹാളില്‍ വച്ച് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കൗണ്‍സിലിംഗിന്റെ രജിസ്‌ട്രേഷന്‍ കാലത്ത് 9 മണിക്ക് ആരംഭിക്കും. വിദ്യാഭ്യാസ കൗണ്‍സിലിംഗ് രംഗത്ത് പ്രഗത്ഭനായ ഡോ.എസ് രാജു കൃഷ്ണനാണ് ക്ലാസ് നയിക്കുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഉപരി പഠനത്തിന് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്താനും ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ടുക ഫോണ്‍: 7025663904 , 8848 058 679.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read