103 ന്റെ നിറവിലും അഭിനയ പാഠം പകര്‍ന്ന് നടന ഗുരു ; ചേലയില്‍ കഥകളി പഠനശിബിരത്തിന് തുടക്കമായി

By | Saturday April 21st, 2018

SHARE NEWS

കൊയിലാണ്ടി :  103 ന്റെ നിറവിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പുതു തലമുറയ്ക്ക് അഭിനയപാഠം പകര്‍ന്ന് നല്‍കാനെത്തി. വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ചേര്‍ന്ന എഴുപതോളം കുട്ടികളാണ് കഥകളി ശിബിരത്തിനായി ചേലിയ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നത്.

കഥകളി വേഷം, സംഗീതം, ചുട്ടി, കോപ്പ് നിര്‍മാണം, ചെണ്ട എന്നിവയിലാണ് അധ്യയനം നടക്കുന്നത്. ചേമഞ്ചേരി ഗുരുവിനെ കൂടാതെ കലാമണ്ഡലം പ്രേം കുമാറും സുബ്രഹ്മണ്യനാശാനും അധ്യാപകനായുണ്ട്.
സംഗീതത്തില്‍ കലാനിലയം ഹരിയും ചെണ്ടയില്‍ കലാമണ്ഡലം ശിവദാസുമാണ് അധ്യാപകര്‍. ആദ്യമായി പഠിക്കാനെത്തുന്നവര്‍ മുതല്‍ കുറച്ചു കാലം മുമ്പ് പഠനം തുടങ്ങിയവരെല്ലാമുണ്ട്.

മറ്റ് ഗുരുക്കളില്‍നിന്ന് അഭ്യസനം തുടങ്ങിയെങ്കിലും ഗുരു ചേമഞ്ചേരിയുടെ ശിഷ്യത്വത്തിനായെത്തിയവരുമുണ്ട്. ഡെമോണ്‍സ്‌ട്രേഷന്‍ മുതല്‍ വ്യത്യസ്ത ആട്ടക്കഥകളുടെ അവതരണം വരെ ശിബിരത്തിലുണ്ട്.

സ്ഥിരംഅധ്യാപകര്‍ കൂടാതെ കലാമണ്ഡലത്തിലെയും മറ്റും പ്രശസ്തരായ നിരവധി പേര്‍ പല ദിവസങ്ങളിലായി ചേലിയ കലാലയത്തില്‍ എത്തും.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ചേലിയ കഥകളി വിദ്യാലയത്തില്‍ നടത്തുന്ന സൗജന്യ ദ്വിവല്‍സര കഥകളി കോഴ്‌സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന്റെ തുടക്കം ഈ ശിബിരത്തിലൂടെയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read