ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആവേശത്തില്‍

By news desk | Thursday May 31st, 2018

SHARE NEWS

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേടിയ മിന്നും വിജയത്തെ തുടര്‍ന്ന് ജില്ലയിലെ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആവേശത്തില്‍. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയതോടെ എല്ലാ റൗണ്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നിലായിരുന്നു.

വിജയമുറപ്പിച്ചതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടത്തിന് ഒരുങ്ങുകയായിരുന്നു.

വിവാദങ്ങള്‍ക്ക് ഇടയിലും ഇടത് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഇന്ധന വില നികുതി കുറക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹായകമായതെന്നും ഇടത് കേന്ദ്രങ്ങള്‍ വിലയിരുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read