വിവരാവകാശരേഖാ വിവാദം വിജിലന്‍സ് അന്വേഷിക്കും:യു.ഡി.എഫ്

By | Sunday August 23rd, 2015

SHARE NEWS

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരാവകാcongressശരേഖ നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചയായി യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. ജലനിധി പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു എന്ന രീതിയില്‍ എല്‍.ഡി.എഫ്. നടത്തുന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ്. നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണം പ്രഖ്യാപിച്ചത്. തെറ്റായ വിവരാവകാശ രേഖ നല്‍കിയതും അതിനു പിന്നിലെ ഗൂഢാലോചനയുമാണ് അന്വേഷണപരിധിയില്‍ വരിക.
ജലനിധിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതികളുടെ കൂട്ടത്തില്‍ നടപ്പാക്കാത്ത മൈലാടിക്കുന്ന് പദ്ധതിയെയും ഉള്‍പ്പെടുത്തി ജീവനക്കാരില്‍ ചിലര്‍ തെറ്റായ വിവരാവകാശരേഖ നല്‍കി എന്നതായിരുന്നു പരാതി. പദ്ധതിയുമായി ബന്ധപ്പെട്ട് ജലനിധി അധികൃര്‍ പഞ്ചായത്തിന് നല്‍കിയ വിവരങ്ങളുടെയും മൈലാടിക്കുന്ന് പദ്ധതിക്ക് പണം ചെലവഴിച്ചില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷത്തിന് ഉത്തരവിട്ടതെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എം.കെ. സുരേന്ദ്രന്‍, പി.കെ. മൊയ്തീന്‍, ശ്രീലേഖാ പയ്യത്ത്, പി.കെ. മൊയ്തീന്‍, വി.ബി. രാജേഷ്, എന്‍. പത്മനാഭന്‍, കെ.കെ. നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read