റമദാന്‍ എത്തിയതോടെ ഇറച്ചി കോഴിക്ക് കൊള്ളവില ……

By news desk | Friday May 18th, 2018

SHARE NEWS

വടകര: റമദാന്‍ എത്തിയതോടെ ഇറച്ചി കോഴിക്ക് തീ വില.10 ദിവസം മുന്‍പ് വരെ ഒരു കിലോ ഇറച്ചിക്ക് 140 രൂപ ഉണ്ടായിരുന്നത് റമദാന്‍ അടുത്തതോടെ 200 രൂപയായി ഉയര്‍ന്നു.

ജിഎസ്ടി നടപ്പിലാക്കിയതോടെ ഇറച്ചിക്കോഴിക്ക് നികുതി ഒഴിവാക്കിയ സാഹചര്യത്തില്‍ വില കുറയുമെന്ന പ്രതീക്ഷ വെറുതെയായി.

വിവാഹ സീസണായ മെയ് മാസത്തോടെ ആവശ്യക്കാര്‍ ഏറുന്നതിനൊപ്പം പൊടുന്നനെ ഉണ്ടായ വില വര്‍ദ്ധന എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്നുണ്ട്. കോഴിക്ക് നികുതി ഒഴിവാക്കിയതിന്റെ ഗുണം കച്ചവടക്കാരില്‍ മാത്രം ഒതുങ്ങുന്നതില്‍ പ്രതിഷേധം ശക്തമാണ്.

ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇറച്ചിക്കോഴി റിക്കാര്‍ഡ് വിലയിലെത്തുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

കച്ചവടക്കാര്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പുറങ്കര സ്വദേശി കെ വി റീനീഷ് ബാബു ധനമന്ത്രി തോമസ് ഐസക്കിന് പരാതി നല്‍കിയിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read