ചിക്കന്‍ ഇല്ലാതെ എന്ത് നോമ്പ് തുറ

By news desk | Wednesday May 23rd, 2018

SHARE NEWS

ചിക്കന്‍ ഇല്ലാതെ എന്ത് നോമ്പ് തുറ . കൊതിയൂറുന്നചിക്കന്‍ ലിവര്‍ കറി കഴിച്ചിട്ടുണ്ടോ?… ചിക്കന്‍ ലിവര്‍ കറിയാകട്ടെ  സ്‌പെഷല്‍ .ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകള്‍:

ചിക്കന്‍ ലിവര്‍ അര കിലോഗ്രാം. വെളിച്ചെണ്ണ ഒരു കപ്പ്. ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍. വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍. പച്ചമുളക് അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍. സവാള ചതുരത്തില്‍ അരിഞ്ഞത് ഒരു കപ്പ്. കറിവേപ്പില രണ്ടു തണ്ട്. തക്കാളി അരിഞ്ഞത് ഒരു കപ്പ്. കുരുമുളക് ചതച്ചത് രണ്ടു ടേബിള്‍ സ്പൂണ്‍. കോണ്‍ഫ്‌ളവര്‍ ഒരു ടേബിള്‍ സ്പൂണ്‍. കടുക് ഒരു ടീസ്പൂണ്‍. കാപ്‌സിക്കം അരിഞ്ഞത് കാല്‍ കപ്പ്. ഉപ്പ് ആവശ്യത്തിന്.

തയാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ടു പൊട്ടിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതില്‍ പച്ചമുളക് അരിഞ്ഞതും അല്‍പം ഉപ്പും ചേര്‍ത്തിളക്കുക. മൂക്കുമ്പോള്‍ സവാള, കറിവേപ്പില, തക്കാളി, കാപ്‌സിക്കം, കുരുമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചിക്കന്‍ ലിവര്‍ ചേര്‍ത്ത് ആവശ്യാനുസരണം വെള്ളമൊഴിച്ച് വേവിക്കുക.

വെന്തുക്കഴിയുമ്പോള്‍ കോണ്‍ഫ്‌ളവര്‍ അല്‍പം വെള്ളത്തില്‍ കലക്കിയൊഴിച്ച് അല്‍പ സമയത്തിനുശേഷം വാങ്ങിവയ്ക്കാം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read