പകര്‍ച്ചപ്പനി : ചോമ്പാല തുറമുഖത്ത് ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ചു

By news desk | Tuesday June 5th, 2018

SHARE NEWS

വടകര: ചോമ്പാല മത്സ്യബന്ധന തുറമുഖത്ത് ശുചിത്വ ഹര്‍ത്താലും ശുചീകരണവും നടത്തി .പുളിമൂട്ടിന് ഉളളിലായി ഉപയോഗ്യശൂന്യമായ വളളങ്ങളിലും ശീതികരണ പെട്ടികളിലും വെളളം കെട്ടികിടന്ന് കൊതുക് നിറഞ്ഞ നിലയില്‍ കണ്ടെത്തി.

മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന പലതരം വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് മാലിന്യകൂമ്പാരമായത് ജെ.സി.ബി ഉപയോഗിച്ചും തൊഴിലാളികളുടെ കൂട്ടായ്മയില്‍ എടുത്തുമാറ്റി.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ ദിവസേന എത്തിച്ചേരുന്ന തുറമുഖത്ത് ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ നടപടിയെടുക്കാന്‍ തീരുമാനമായി.

ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. മത്സ്യ തൊഴിലാളികളും കച്ചവടക്കാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മെഡിക്കല്‍ ഓഫീസര്‍ കെ.കെ .അബ്ദുള്‍ നസീര്‍,ഹാര്‍ബര്‍ എജിനിയര്‍ പി.കെ.അജിത്കുമാര്‍, വാര്‍ഡ് അംഗം പി.ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read