വിളവ് തിന്നാന്‍ വേലി തന്നെ ; മാനഭംഗക്കേസില്‍ കൃത്രിമം കാട്ടിയതിന് ചോമ്പല എസ്‌ഐക്കും വനിതാ പൊലീസിനുമെതിരെ നടപടി

By news desk | Wednesday February 21st, 2018

SHARE NEWS

വടകര: സ്ത്രീസുരക്ഷക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ..നിയമപാലകര്‍ തന്നെ ചേര്‍ന്ന് ഇരയെ അപമാനിച്ചതായി പരാതി. തണലായി തീരേണ്ട വനിതാ പൊലീസും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കൈയടിച്ചതായി പരാതി.
അഴിയൂര്‍ സുനാമി കോളിനിയില്‍ വീട്ടമ്മയെ അയല്‍വാസി മാനഭംഗപ്പെടുത്തിയ കേസില്‍ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് ചോമ്പാല എസ്‌ഐ നസീര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീദേവി എന്നിവര്‍ക്കെതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റി വകുപ്പ്തല നടപടികള്‍ ആരംഭിച്ചത്. ഇരുവരോടും മാര്‍ച്ച് 31 ന് ഹാജരാകാന്‍ ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ജഡ്ജി ഉത്തരവിട്ടു.

കഴിഞ്ഞ ഒക്ടബോര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു മക്കളോടൊപ്പം കോളനിയില്‍ തമാസിക്കുന്ന യുവതിയെ അയല്‍വാസിയായ അശോകന്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പരിക്കുകളോടെ മാഹി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയില്‍ മൊഴിയെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ മോശം പെരുമാറ്റമുണ്ടായി. എഫ്‌ഐആറില്‍ തിരുത്തലുകള്‍ വരുത്തി. വനിതാ പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ പരിഹസിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്നുളള ദിവസത്തില്‍ വനിതാ പൊലീസില്ലാതെ എസ്‌ഐ മൊഴി രേഖപ്പെടുത്താന്‍ വന്നപ്പോള്‍ സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്ന് യുവതി പറയുന്നു. നിന്നെ എവിടെയാണ് കയറിപിട്ടിച്ചെതെന്നായിരുന്നുവത്രെ എസ് ഐ യുവതിയോട് ചോദിച്ചത് ? കോളിനിയല്ലെ അങ്ങിനെയൊക്കെ ഉണ്ടാകും എസ് ഐയുടെ വാക്കുകള്‍ അതിര് കടന്നതായി യുവതി പരാതിയില്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read