ചോറോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

By | Tuesday February 6th, 2018

SHARE NEWS
വടകര:ഓൺ ലൈൻ പരീക്ഷ ഉൾപ്പടെ ഒട്ടേറെ മാതൃകാ പദ്ധതികളുമായി ചോറോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പുറത്തിറങ്ങി.നാലു വർഷം മുൻപ് തന്നെ ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സംസ്ഥാനത്തു മാതൃകയായ ഈ വിദ്യാലയം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിരുന്നു.പ്രതിമാസ വിഷയാധിഷ്ഠിത ശില്പശാല,കരിയർ ഗൈഡൻസിനായി പ്രത്യേക ബ്ലോക്ക്,സ്കൂൾ ഡിജിറ്റൽ ലൈബ്രറി,തിയേറ്റർ തുടങ്ങിയ പുതുമയാർന്ന പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ
മാതൃകാ വിദ്യാലയമായ ഈ വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാനിലുണ്ട്.മാസ്റ്റർ പ്ലാനിന്റെ പ്രകാശനം വടകര
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.
രാജൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്യാമള പൂവേരി,എൻ.ടി.ഷാജി,അന്ത്രു തയ്യുള്ളതിൽ,ടി.പി.സത്യനാഥൻ,
ഒ.എം.അസീസ് മാസ്റ്റർ,രേവതി പെരുവണ്ടിയിൽ,രാജേഷ് ചോറോട്,കെ.എം.നാരായണൻ,
കെ.പി.കരുണാകരൻ, എം.ബാലകൃഷ്ണൻ,ടി.കെ.ശശിധരൻ,അശോകൻ പൂവേരി,ശ്രീജിത്ത് മുറിയമ്പത്ത്,പ്രജീഷ്
തത്തോത്ത് എന്നിവർ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read