താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും; ദീര്‍ഘദൂര ബസുകള്‍ കുറ്റ്യാടി വഴി

By news desk | Saturday June 16th, 2018

SHARE NEWS

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം.

കല്‍പ്പറ്റ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ചിപ്പിലിത്തോട് വരെയും കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ ഒന്നാം വളവിന് താഴെ സര്‍വീസ് നടത്തും.

ദീര്‍ഘദൂര ബസ്സുകള്‍ കുറ്യാടി പക്രംതളം ചുരം വഴിയാണ് സര്‍വീസ് നടത്തുക. ഗതാഗത തടസം നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ചെറിയ വാഹനങ്ങള്‍ മാത്രമേ ചുരത്തിലൂടെ കയറ്റി വിടുന്നുള്ളൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read