സിഐടിയു ദേശീയ കൗണ്‍സിലിന് കോഴിക്കോട് ഒരുങ്ങി ; കീഴാറ്റൂരില്‍ ഭൂമി ഏറ്റെടുക്കല്‍ പൊതു ആവശ്യത്തിന് വേണ്ടിയെന്ന് കര്‍ഷക നേതാവ് അശോക് ധവെ

By | Wednesday March 21st, 2018

SHARE NEWS

കോഴിക്കോട്: സിഐടിയു ദേശീയ ജനറല്‍ കൗണ്‍സിലിന് കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്ത് തൊഴിലാളി കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുന്ന ഘട്ടത്തിലാണ് സി ഐ ടി യു ദേശീയ ജനറല്‍ കൗണ്‍സില്‍ ചേരുന്നത്. 18 വര്‍ഷത്തിന് ശേഷം കോഴിക്കോട് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ സമ്മേളനം വലിയ വിജയമാക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കര്‍ഷക സമരങ്ങള്‍ അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കോഴിക്കോട് ചേരുന്ന സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ ദേശീയ ദേശീയ രാഷ്ട്രീയം ശ്രദ്ധേയമാവുകയാണ്. കീഴാറ്റൂരില്‍ ഭൂമി ഏറ്റെടുക്കല്‍ പൊതു ആവശ്യത്തിന് വേണ്ടിയെന്ന് കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡന്റ്് അശോക് ധവെ പറഞ്ഞു.

ജനറല്‍ കൗണ്‍സിലിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് കിസാന്‍ സഭ എതിര്‍ക്കുന്നത്. കീഴാറ്റൂരില്‍ ഭൂമി നഷ്ടപ്പെടുന്ന 56 കുടുംബങ്ങള്‍ സമ്മത പത്രം നല്‍കിയിട്ടുണ്ടെന്നും എതിര്‍പ്പുള്ള കുടുംബങ്ങളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഹൃദയ ഭൂമിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് ചൂട് പിടിക്കുന്നത് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും കര്‍ഷക സംഘടനകള്‍ക്കും ആവേശം പകരുകയാണ്. ഈ മാസം 23 മുതല്‍ 26 വരെയാണ് അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ സമ്മേളനം ചേരുക. 26 ന് കടപ്പുറത്ത് നടക്കുന്ന തൊഴിലാളി റാലി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

       വെളളിയാഴ്ച ടാഗോര്‍ സെന്റിനറി ഹാളിലെ മുഹമ്മദ് അമീന്‍ നഗറില്‍ ചേരുന്ന ജനറല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 435 പ്രതിനിധികള്‍ പങ്കെടുക്കും. രാജ്യത്ത് തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടതിനെകുറിച്ചും തൊഴിലാളി കര്‍ഷക ഐക്യം ദൃഢമാക്കേണ്ടതതിനെ കുറിച്ചും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കൗണ്‍സിലിന്റെ ഭാഗമായി 10 സെമിനാറുകള്‍ പൂര്‍ത്തിയായി.

നഗരത്തിലെ സെമിനാര്‍ വേദിയായ മുതലക്കുളം മൈതാനത്ത് കേന്ദ്ര സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ നടന്നുവരുന്നു. ജനറല്‍ കൗണ്‍സിലിന് സമാപനം കുറിച്ച് 26 ന് വൈകീട്ട് കടപ്പുറത്ത് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും, സി ഐ ടി യു അഖിലേന്ത്യാ നേതാക്കളായ ഡോക്ടര്‍ കെ ഹേമലത, തപന്‍സെന്‍, എ കെ പത്മനാഭന്‍ എന്നിവരും റാലിയില്‍ സംസാരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read