ഓണം കലാമേളക്ക് ഉജ്വല സമാപനം;മാതൃകയായി സിഐടിയു

By | Monday August 14th, 2017

SHARE NEWS
 വടകര : തൊഴിലാളി കുടുംബസംഗമമായി  ഓണം കലാമേള. സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണം കലാമേളക്ക് വടകരയില്‍  ഉജ്വല സമാപനം. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ എഴുന്നൂറിലധികം തൊഴിലാളികള്‍ മാറ്റുരച്ചു.

മെയ്ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച കായികമത്സരങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞു.
സമാപന ദിവസമായ ഞായറാഴ്ച ടൌണ്‍ഹാളിലെ സഫ്ദര്‍ ഹാശ്മി നാട്യഗൃഹത്തില്‍ മുദ്രാവാക്യ അവതരണം, നാടോടി നൃത്തം, തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. മത്സരത്തില്‍ പങ്കെടുത്തവരെ സിഐടിയു ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.
മത്സരഫലങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍: മുദ്രാവാക്യ അവതരണം-സജീവന്‍ ആന്‍ഡ് പാര്‍ടി, പി പ്രമോദ് ആന്‍ഡ്് പാര്‍ടി. നാടോടി നൃത്തം: സിന്‍സി വടകര, വിജയി കോഴിക്കോട്. തിരുവാതിര:  കെ എം മിനു ആന്‍ഡ് പാര്‍ടി വടകര, ലിജിന ആന്‍ഡ് പാര്‍ടി വടകര. ഒപ്പന: എം സുശീല ആന്‍ഡ് പാര്‍ടി നാദാപുരം, ജ്യുഷ ആന്‍ഡ് പാര്‍ടി വടകര.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read