കനോലി കനാൽ ശുദ്ധീകരണം;പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം

By | Saturday September 22nd, 2018

SHARE NEWS

 

കോഴിക്കോട് : ജില്ലയിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡന്റ് ആർമി ഫോർ വിവിഡ് എൻവയേൺമെന്റ്) നേതൃത്യത്തിൽ കനോലി കനാൽ ശുദ്ധീകരണ യജ്ഞത്തിൽ സന്നദ്ധസേവനം നടത്തിയത് ശ്രദ്ധേയമായി.

അധ്യയന സമയം തെല്ലും നഷ്ടപ്പെടുത്താതെ വേണം സന്നദ്ധ സേവനം നടത്താൻ എന്ന സേവിൻറെ നിഷ്കർഷ പാലിച്ചു കൊണ്ടായിരുന്നു പ്രവർത്തനം. മുഹറത്തിന്റെ അവധി ആസ്വദിക്കാതെയാണ് രാവിലെതന്നെ സന്നദ്ധപ്രവർത്തകർ ശുചീകരണത്തിന് എത്തിച്ചേർന്നത്. കോർപ്പറേഷൻ ഈസ്റ്റ്ഹിൽ വാർഡിലാണ് ശുചീകരണം നടത്തിയത്.

സ്കൗട്ട് അധ്യാപകർ, പരിസ്ഥിതിപ്രവർത്തകർ, സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. രാവിലെ 9 മുതൽ 12 മണി വരെ നടന്ന ശുചീകരണത്തിൽ കനാൽ ഓരത്തെ കാടുകൾ വെട്ടുകയും പ്ലാസ്റ്റിക്ക് ശേഖരിക്കുകയും ചെയ്തു. തുടർന്ന് കായലോരത്ത് പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടി നടന്നു.

സേവ് ജില്ലാ കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷം വഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ, സിസ്റ്റർ ജയശീല, എം.പി.എ.ലത്തീഫ്,ആഷോ സമം ക്ലാസെടുത്തു. വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നല്ലളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ യജ്ഞത്തിൽ പങ്കാളികളായി.

പി. ഹരിദാസ്, ജിന്റോ ചെറിയാൻ, വി.എം. ഷീജ, കെ.രാജൻ നായർ, സിസ്റ്റർ ഡെയ്സി, സുമ പള്ളിപ്രം, നാസർ തളീക്കര തുടങ്ങിയവർ ശുചീകരണത്തിനു നേതൃത്വം നൽകി. വാർഡ് കൗൺസിലർ ബീന രാജൻ സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read