ഓട്ടോ ഡ്രൈവറെ എസ്.ഐ.മര്‍ദിച്ച സംഭവം: അന്വേഷണ ചുമതല ഡി.വൈ.എസ്.പിക്ക്

By | Monday February 12th, 2018

SHARE NEWS


വടകര: അഴിയൂര്‍ ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഷംസീര്‍ മഹലില്‍ സിഎം സുബൈര്‍(57)നെ ചോമ്പാല അഡീഷണല്‍ എസ്‌ഐ നസീര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കേസ് അന്വേഷണത്തിനായി വടകര ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജ് അന്വേഷണം ഊര്‍ജ്ജിതമാക്കി. റൂറല്‍ എസ്എ.പി യ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തിയത്. സ്ത്രീയുടെ പരാതിയില്‍ .സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനും തലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി.
സ്റ്റേഷനിലെത്തിയ സുബൈറിനെ കണ്ടയുടന്‍ നീയാണല്ലെ വാഹനമിടിപ്പിച്ചത് എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് പുറകിലും നെഞ്ചിലും നിര്‍ത്താതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുബൈര്‍ പറയുന്നു. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ സുബൈറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മോശമായി പെരുമാറിയതായും ആരോപണമുയര്‍ന്നിരുന്നു. സുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക്തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീയാണ് ചോമ്പാല പൊലീസില്‍ പരാതി നല്‍കിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read