പൊന്നാറത്ത് ബാലകൃഷ്ണന്‍ സ്മാരക കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു

By | Saturday September 15th, 2018

SHARE NEWS

വടകര: കുറുമ്പയില്‍ പൊന്നാറത്ത്  ബാലകൃഷ്ണന്‍ സ്മാരക കോണ്‍ഗ്രസ് ഭവന്‍ കെട്ടിടം ഉദ്ഘാടനം  ചെയ്തു.ഇന്ന് വൈകിട്ട്  മുന്‍ കെ പി സി സി പ്രസിഡണ്ട്  ശ്രീ.കെ.മുരളീധരന്‍ എം.എല്‍.എ  കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബസംഗമവും നടത്തി.ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടുംബസംഗമം അഡ്വ:ഐ മുസ്സ ഉദ്ഘാടനം ചെയ്തു.ഡി ഡി സി പ്രസിഡണ്ട് ശ്രീ.ടി.സിദ്ദിഖ് ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ ചടങ്ങിന്‍റെ ഭാഗമായി.

കണ്‍വീനര്‍ കോമുള്ളി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു, പറമ്പത്ത് ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.വടകര ബ്ലോക്ക്‌ പ്രസിഡണ്ട് ശ്രീ.പുറന്തോട് സുകുമാരന്‍,ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ:ഇ. നാരായണന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ ആശംസ പറഞ്ഞു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...