രാഷ്ട്ര പുരോഗതിക്ക് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് അനിവാര്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

By news desk | Wednesday April 25th, 2018

SHARE NEWS

വടകര: കോണ്‍ഗ്രസ്സിനു മാത്രമേ ഭാരതത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി പറഞ്ഞു.

മേമുണ്ട കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനി എം കെ കൃഷ്ണന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്ര പുരോഗതിക്ക് കോണ്ഗ്രസ് തിരിച്ചുവരേണ്ടത് കാലഘത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടി എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കാവില്‍ രാധാകൃഷ്ണന്‍, ടി ഭാസ്‌കരന്‍, എന്‍ വി പ്രകാശ്കുമാര്‍, പോന്നാറത്ത് മുരളീധരന്‍, ടി ടി മോഹനന്‍, മല്ലിശ്ശേരി നാണു, അജ്മല്‍ മേമുണ്ട, പടിയുള്ളതില്‍ സുരേഷ്, വി ചന്ദ്രന്‍, ബവിത്ത് മലോല്‍ എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read