കലയും സംഗീതവും സമൂഹത്തെ ഏറെ സ്വാധീനിക്കും: മുല്ലപള്ളി രാമചന്ദ്രന്‍

By news desk | Monday January 29th, 2018

SHARE NEWS

വടകര: പരസ്പര സ്‌നേഹവും നാട്ടില്‍ സമാധാനവും നിലനില്‍ക്കണമെങ്കില്‍ യുവാക്കള്‍ക്കിടയില്‍ സംഗീതവും കലയും വ്യാപകമാക്കേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു. കടത്തനാടിന്റെ മഹിതമായ കലാപാരമ്പര്യം നില നിര്‍ത്തണമെന്നും അതിനായി യുവജനങ്ങളും സംഘടനകളും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സബര്‍മതി ഫൗണ്ടേഷന്‍ വടകരയില്‍ സംഘടിപ്പിച്ച യുവജന സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ആരും അറിയാതെ ആസ്വദിക്കപ്പെടാതെ കൊഴിഞ്ഞു പോകുന്ന കാട്ടുപൂക്കളെ പോലെയാണ് ഗ്രാമങ്ങളില്‍ ആരാലും അറിയപ്പെടാതെ പോവുന്ന കലാകാരന്മാരെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മജിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ കേരള നിയമസഭ തീരുമാനിച്ചിട്ടുണ്ടെന്നും അതുമായി എല്ലാ യുവാക്കളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ .സി.കെ നാണു എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ മികച്ച കലാകാരന്മാരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പരിപാടിയില്‍ യുവ സബര്‍മതി സംസ്ഥാന ചെയര്‍മാര്‍.അശ്വിന്‍ മതുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത്, വി.ആര്‍ ഉമേഷ്, വി.പി.ദുല്‍ഖിഫില്‍, പി.കെ അംജദ്, അനസ് നങ്ങാണ്ടി, വൈശാഖ് ഉമേഷ്, നിദിന്‍ രാജ്, സാബിര്‍ നങ്ങാണ്ടി, ഒ.പി മുഫസല്‍ കള്ളാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read