ബല്‍റാമിന് ഐക്യദാര്‍ഡ്യവുമായി വടകരയില്‍ പ്രതിഷേധ കൂട്ടായ്മ

By news desk | Wednesday January 17th, 2018

SHARE NEWS

വടകര: വി ടി ബല്‍റാം എംഎല്‍എക്ക് ഐക്യദാര്‍ഡ്യവുമായി വടകരയില്‍ പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്യത്തിന് വേണ്ടി ആണയിടുന്ന സിപിഎം തങ്ങള്‍ക്കെതിരായി അഭിപ്രായം പറയുന്നവരെ കായികപരമായി നേരിടാനും ബഹിഷ്‌കരിക്കാനും തീരുമാനമെടുത്തത് അവരുടെ സഹിഷ്ണുത വ്യക്തമാക്കുകയാണെന്ന് പ്രവാസി കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിഎച്ച് അഷറഫ് അ്ധ്യക്ഷത വഹിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read