സി പി എം എന്നും ഒറ്റുകാരന്റെ റോളിലെന്ന് വി ടി ബല്‍റാം എംഎല്‍എ

By | Monday January 22nd, 2018

SHARE NEWS

വടകര: കേന്ദ്രം ഭരിക്കുന്ന സംഘപരിപാറിനെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കുമ്പോള്‍ സിപിഎം ഒറ്റുകാരന്റെ റോളിലാണെന്ന് വി.ടി.ബല്‍റാം.എം.എല്‍.എ.പറഞ്ഞു. ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദിഖ് നയിക്കുന്ന കടലിരമ്പം തീരദേശ സാന്ത്വന യാത്രയുടെ വടകരയിലെ സമാപന സമ്മേളനം അഴിത്തലയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി കോണ്‍ഗ്രസ്സുമായി ബന്ധം സ്ഥാപിക്കുന്നതിനെപറ്റി അവതരിപ്പിച്ച രേഖ വോട്ടിനിട്ട് തള്ളിയത് ബിജെപി യെ സഹായിക്കാനാണ്.എന്നും ഒറ്റുകാരന്റെ റോളിലുള്ള സിപിഎം എന്നും ശത്രു പക്ഷത്താണ് നിലനിന്നത്.
ഫാസിസത്തിന്റെയും അസഹിഷ്ണുതയുടേയും കാര്യത്തില്‍ സംഘ പരിവാറും സി.പി.എമ്മും പരസ്പരം മത്സരിക്കുകയാണ്. അഭിപ്രായം പറയുന്നവരെ നാവരിയുന്ന സമീപനമാണ് ഇരുവരും സ്വീകരിക്കുന്നത്.ജനാതിപധ്യ കേരളം ഇത് അംഗീകരിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തേക്കാള്‍ വലിയ ദുരന്തമായി മാറിയിരിക്കയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍. ദുര്‍ഭരണവും,കെടുകാര്യസ്ഥതയും മൂലം ഇടതു സര്‍ക്കാര്‍ സര്‍വ്വ മേഖലയിലും പരാജയപെട്ടതായും, പാവപ്പെട്ടവന്റെ പടത്തലവനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനം പ്രതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുമ്പോള്‍ നികുതി കുറച്ച് ആശ്വാസം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ബല്‍റാം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ അഡ്വ:ഇ.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ:ഐ.മൂസ,കെ.എം.അഭിജിത്ത്,ടി.സിദ്ദിഖ്,പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബല്‍റാമിനെ തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ പുറംകരയില്‍ ക്യാമ്പ് ചെയ്തതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി.ടി.പി.പ്രേമരാജന്‍,സി.ഐ.ടി.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സേന സുരക്ഷ ഒരുക്കി. കുഞ്ഞിപ്പള്ളി ടൗണില്‍ നിന്നും ആരംഭിച്ച ജാഥ ചോമ്പാല്‍ കാപ്പുഴക്കല്‍,മാളിയേക്കല്‍,കുരിയാടി വഴി അഴിത്തലയില്‍ സമാപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read