ശബ്ദിക്കുന്നവരെ ഒതുക്കാന്‍ നോക്കുന്നത് വിവരക്കേട് : അഡ്വ ടി സിദ്ദീഖ്

By news desk | Monday January 15th, 2018

SHARE NEWS

വടകര: ഉരിയാടുന്നവരെ ഒതുക്കാന്‍ നോക്കുന്നത് വിവരക്കേടെന്ന് ഡിസിസി പ്രസിഡന്റ്് ടി സിദ്ദീഖ്. വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റായത് കൊണ്ട് വിമര്‍ശിക്കാന്‍ പാടില്ല എന്നത് ശരിയല്ല. അപ്രിയ സത്യങ്ങള്‍ പുറത്തറിയുമ്പോള്‍ പറഞ്ഞവന്റെ നാക്ക് പിഴുതെറിയുമെന്ന് ഭീഷണി മുഴക്കുന്നവര്‍ സമൂഹത്തിന് ഭീഷണിയായണ്്.

സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ ചരിത്ര വസ്തുക്കളുമായി പൊരുത്തപ്പെടുന്നതാണോ എന്ന് വിലയിരുത്തിയ ശേഷമായിരിക്കണം പ്രതികരണമെന്നും സിദ്ദീഖ് പറഞ്ഞു. സി പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. കാവില്‍ രാധാകൃഷ്ണന്‍, പ്രമോദ് കക്കട്ടില്‍, അമ്മാരപ്പള്ളി കുഞ്ഞികൃഷ്ണന്‍, അച്യുതന്‍ പുതിയേടത്ത്, എന്‍ ബി പ്രകാശ് കുമാര്‍, എ കെ ഹമീദ്, ആര്‍ രാമകൃഷ്ണന്‍, സി പി ബിജു പ്രസാദ്, ടി ടി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read