ആവേശമായി യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ റാലി

By | Friday August 10th, 2018

SHARE NEWS

വടകര: ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ്സിന്റെ സ്ഥാപക ദിനം കൂടിയായ ആഗസ്ത് 9 ന്റെ ഓർമ പുതുക്കി യൂത്ത് കോൺഗ്രസ് കുറ്റിയാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഭാരത് ബച്ചാ വോ’ യുവജന റാലി സംഘടിപ്പിച്ചു.

900 ഓളം പ്രവർത്തകർ പങ്കെടുത്ത റാലി ആയഞ്ചേരിയിൽ കൃത്യം വൈകു.5.30 ന് ആരംഭിച്ച് 7 മണിക്ക് കോട്ടപ്പള്ളിയിൽ സമാപിച്ചു .നേരത്തെ പാർലിമെന്റ് സെക്രട്ടറി ശ്രീജേഷ് ഊരത്ത് ബ്ലോക്ക് പ്രസിഡന്റ് ബബിത്ത് മലോലിന് പതാക കൈമാറി.

പാർലിമെന്റ് സെക്രട്ടറി അനൂപ് വില്യാപ്പള്ളി ,വി.പി .ഷൈജിത്ത് ,നിയോജക മണ്ഡലം ഭാരവാഹികളായ സി.ആർ .സജിത്ത് ,P.K .ഷമീർ ,വി.കെ .ഇസ്ഹാഖ് ,പ്രവീൺ കക്കട്ടിൽ ,അസ്ഹർ കുറ്റിയാടി ,ഗിമേഷ് മങ്കര, പ്രതീഷ് കോട്ടപ്പള്ളി,സിദ്ധാർത്ഥ് ,റനീഷ് P. K ,ബിജേഷ് .T. T., ജാബിർ V. k. C എന്നിവർ നേതൃത്വം നൽകി .

കോട്ടപ്പള്ളിയിൽ സമാപന സമ്മേളനം KPCC മെമ്പർ വി.എം .ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .ബബിത്ത് മലോൽ അധ്യക്ഷത വഹിച്ചു .കണ്ണൂർ DCC സെക്രട്ടറി മുഹമ്മദ് ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി ,സി പി .വിശ്വനാഥൻ ,പ്രമോദ് കക്കട്ടിൽ ,അച്ചുതൻ പുതിയെടുത്ത് ,കാവിൽ രാധാകൃഷ്ണൻ ,മoത്തിൽ ശ്രീധരൻ ,ശ്രീജേഷ് ഊരത്ത് ,അനൂപ് വില്യാപ്പള്ളി ,രാമകൃഷ്ണൻ ചാലിൽ ,മൂഴിക്കൽ ചന്ദ്രൻ ,സി.ആർ .സജിത്ത് ,പി.കെ .ഷമീർ ,വി.കെ .ഇസ്ഹാഖ് ,പ്രതീഷ് കോട്ടപ്പള്ളി ,പി .എം മഹേഷ് എന്നിവർ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read