യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസ്സിൽ യുവതിക്ക് തടവും,പിഴയും ശിക്ഷ

By | Friday August 31st, 2018

SHARE NEWS
വടകര: യുവാവിന്റെ മുഖത്തും,കണ്ണിലും ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവതിക്ക് ശിക്ഷ.കാവിലുംപാറ പോടം കാട്ടുമ്മൽ പരപ്പുമ്മൽ അഷറഫിന്റെ ഭാര്യ നസീമയെയാണ്(43)വടകര അസിസ്റ്റന്റ്സ് സെഷൻസ് കോടതി ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.ഒരു വർഷം തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.രണ്ടാം പ്രതിയായ കാവിലുംപാറ ഓടൻ കുന്നുമ്മൽ ഗിരീഷ്കുമാറിനെ(37)കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.2011 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം.കാവിലുംപാറ വാഴയിൽ ലിനീഷിന്റെ(37)മുഖത്താണ് പ്രതി ആസിഡ് ഒഴിച്ചത്.

പ്രതിയുമായി ഒന്നാം സാക്ഷിക്ക് ബന്ധമുണ്ടെന്ന സംശയത്താൽ രണ്ടാം പ്രതിയായ ഗിരീഷ് കുമാർ ഒന്നാം പ്രതിയായ നസീമയുമായി ഒരുമിച്ചും,കൂട്ടായും സംഭവം നടന്ന ദിവസം രാത്രി പന്ത്രണ്ടരയോടെ നസീമയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒരു കന്നാസിൽ കൈയ്യിൽ കരുതിയ ആസിഡ് ലിനീഷിന്റെ ദേഹത്ത് ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read