അന്ത്യകൂദാശ നല്‍കേണ്ടവര്‍ക്ക് എല്‍ഡിഎഫ് വെന്റിലേന്റര്‍ ആകേണ്ട ആവശ്യമില്ല : കാനം

By | Friday January 19th, 2018

SHARE NEWS

കുറ്റ്യാടി(കോഴിക്കോട്): അന്ത്യകൂദാശ നല്‍കേണ്ടവര്‍ക്ക് എല്‍ഡിഎഫ് വെന്റിലേന്റര്‍ ആകേണ്ട ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎം മാണി എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് കാനത്തിന്റെ പരോക്ഷ വിമര്‍ശനം. സിപിഐ ജില്ലാ സമ്മേളനത്തിനായി കുറ്റ്യാടിയിലെത്തിയ കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു. കെ എം മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read