ക്രസന്റ് തണൽ ഡയാലിസിസ് നിധിയുടെ തിരുവള്ളൂർ പഞ്ചായത്തിലെ ജനകീയ വിഭവ സമാഹരണത്തിന് ഉജ്ജ്വല തുടക്കം.

By | Saturday January 13th, 2018

SHARE NEWS
വടകര: തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമേകാൻ മുയിപ്പോത്ത് സജ്ജമാക്കുന്ന ക്രസന്റ് തണൽ ഡയാലിസിസ് സെന്ററിന്റെ തിരുവള്ളൂർ പഞ്ചായത്തിലെ ജനകീയ വിഭവസമാഹരണത്തിന് ഉജ്ജ്വല തുടക്കം. പിരിവിനായി വീടുകളിൽ എത്തിച്ചേർന്ന സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത് . ആദ്യ ദിവസം മുപ്പത് ശതമാനം  വീടുകളിലാണ് കയറിയിറങ്ങാൻ കഴിഞ്ഞത് . ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന  അഞ്ചാം വാർഡിലെ കണ്ടിയിൽ അബ്ദുള്ള കമ്മിറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ എ. മോഹനന് സംഖ്യ ഏൽപ്പിച്ചുകൊണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു. കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, എം.സി. പ്രേമചന്ദ്രൻ ,  എഫ്.എം.മുനീർ, സി.കെ.സുപ്പി, ഡി. പ്രജീഷ്   സംബന്ധിച്ചു. വിഭവ സമാഹരണം ഇന്നും തുടരും.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read