സൈബര്‍ ആക്രമണം ; സിപിഎം നേതാവിന്റെ മകന്‍ പൊലീസ് സരക്ഷണം തേടി

By news desk | Monday March 12th, 2018

SHARE NEWS

വടകര:  നാദാപുരം, വടകര മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സിപിഎം നേതാവിന്റെ മകനായ ആര്‍എംപി പ്രവര്‍ത്തകന്‍ പൊലീസ് സംരക്ഷണം തേടി.

കോഴിക്കോട് പറമ്പില്‍ താമസിക്കുന്ന പറമ്പില്‍ ബസാര്‍ പാലേത്ത് എന്‍ കെ ഹൗസില്‍ താമസിക്കുന്ന എന്‍ കെ ജംഷീറാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപ്പിച്ചത്. സിപിഎം നെല്ലിക്കോട് ബ്രാഞ്ച് കമ്മിറ്റിംഗമായ എന്‍ കെ മാമുക്കോയയുടെ മകനാണ് ജംഷീര്‍.

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ജംഷീര്‍ അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട് ആര്‍എംപിയില്‍ പ്രവര്‍ത്തിച്ചതു മുതല്‍ സിപിഎം പ്രവര്‍ത്തകരില്‍ ഭീഷണി നേരിടുകയാണെന്ന് ജംഷീര്‍ പറയുന്നു.

സോഷ്യല്‍ മീഡിയില്‍ സജീവമായി ഇടപെടുന്ന ജംഷീറിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഭീഷണിപ്പെടുത്തുകയാണ്. ‘അവകാശികള്‍ ഒഞ്ചിയം’ എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡി യുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞാനാണെന്നും ആ ഐഡി എന്റേതാണെന്നും വളരെ ആസൂത്രിതമായി ഒരു പ്രചരണം എനിക്കെതിരെ സിപിഎം അനുഭാവികള്‍ ഫേസ് ബുക്കില്‍ ആരംഭിച്ചിരിക്കുകയാണ്.

പലപ്പോഴും അസഭ്യവും അസ്ലീലവും കലര്‍ന്ന പ്രയോഗങ്ങളാണ് ഈ പോസ്റ്റുകളിലെല്ലാമുള്ളത്. ‘അവകാശികള്‍ ഒഞ്ചിയം’ എന്ന ഫേസ്ബുക്ക് ഐഡിയുമായി ഞാനുമായി യാതൊരു ബന്ധവുമില്ല.

എന്റെ ഫേസ്ബുക്ക് ഐഡി ‘jamsheer Nellikode’ എന്ന പേരിലാണുള്ളത്. – ജംഷീര്‍ പറയുന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വ്യാജ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണണമെന്നും ജംഷീര്‍ പരാതിപ്പെടുന്നു.

ബഹുമാനപ്പെട്ട ചേവായൂര്‍
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ
കോഴിക്കോട് ജില്ലയില്‍
പറമ്പില്‍ ബസാര്‍
പാലേത്ത് എന്‍ കെ ഹൗസില്‍ താമസിക്കുന്ന
NK ജംഷീര്‍ ബോധിപ്പിക്കുന്ന പരാതി.

സര്‍,
ഞാന്‍ കോഴിക്കോട് ജില്ലയിലെ പറമ്പില്‍ ബസാറിലാണ് താമസിക്കുന്നത്.
കല്ലായ് റെയില്‍വേ ഗുഡ്‌സ് ഷെഡില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു.
പ്രായമായ മാതാപിതാക്കളും ഭാര്യയും മകളുമടങ്ങിയതാണ് എന്റെ കുടുംബം.

എനിക്ക് 37 വയസുണ്ട്.
ഏതാണ്ട് 20 വര്‍ഷത്തിലധികം കാലം
Cpim പാര്‍ട്ടി പ്രവര്‍ത്തകനായും പാര്‍ട്ടി മെമ്പറായും Dyfi നെല്ലിക്കോട് മേഖലാ കമ്മറ്റി അംഗമായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(Rmpi) യുടെ പ്രവര്‍ത്തകനാണ്.
ഇങ്ങനെ cpm ല്‍ നിന്നു വിട്ടു പോയതിനാലും
Rmpi പ്രവര്‍ത്തകനായി
മാറിയതിനാലും എനിക്ക്
Cpm പ്രവര്‍ത്തകരില്‍ നിന്നും പലവിധ ഭീഷണികളും ഉണ്ടായിട്ടുണ്ട്.

ഞാന്‍ ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെടുന്ന ആളാണ്.
ഈയിടെയായി ‘അവകാശികള്‍ ഒഞ്ചിയം’
എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡി യുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞാനാണെന്നും ആ ഐഡി എന്റേതാണെന്നും
വളരെ ആസൂത്രിതമായി
ഒരു പ്രചരണം എനിക്കെതിരെ
cpm അനുഭാവികള്‍ ഫേസ് ബുക്കില്‍ ആരംഭിച്ചിരിക്കുകയാണ്.
പലപ്പോഴും അസഭ്യവും അസ്ലീലവും കലര്‍ന്ന പ്രയോഗങ്ങളാണ്
ഈ പോസ്റ്റുകളിലെല്ലാമുള്ളത്.
ഇപ്പോള്‍ എനിക്കെതിരെ
എന്റെ ഫോട്ടോ അടക്കം
ചേര്‍ത്തുകൊണ്ട് ഭീഷണിയുടെ സ്വരത്തിലാണ് ഈ പോസ്റ്റുകള്‍ വരുന്നത് .

‘അവകാശികള്‍ ഒഞ്ചിയം’ എന്ന ഫേസ്ബുക്ക് ID ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല. എന്റെ ഫേസ്ബുക്ക് ഐഡി ‘Jamsheer Nellikode’
എന്ന പേരിലാണുള്ളത്.
പലപ്പോഴും ‘അവകാശികള്‍ ഒഞ്ചിയം’ എന്ന IDയുമായി ഞാന്‍ ടാഗ് ചെയ്യപ്പെടാറുണ്ട്.
ഇക്കാര്യങ്ങള്‍ പരിശോധനയില്‍ വളരെ പെട്ടെന്ന് വെളിപ്പെടുന്ന കാര്യങ്ങളാണ്.

ഇപ്രകാരം
തെറിവാക്കുകളും
ഭീഷണിയും പ്രകോപനപരമായ
വാചകങ്ങളും ചേര്‍ത്ത്
CPIM അനുഭാവികള്‍
എന്ന പേരില്‍ ചിലര്‍ നടത്തുന്ന ഈ പ്രചരണം എനിക്കും എന്റെ കുടുംബത്തിനും
മാനഹാനിയും
ഭയാശങ്കകളും സൃഷ്ടിക്കുകയാണ്.
എന്റെ ഉപ്പ എന്‍ കെ മാമുക്കോയ ഇപ്പോഴും
CPM ന്റെ നെല്ലിക്കോട് ലോക്കല്‍ കമ്മറ്റി അംഗമാണ്.
നെല്ലിക്കോട്ടെ ഏറ്റവും പഴയ പാര്‍ട്ടി മെമ്പറാണ് അദ്ദേഹം. എന്റെ കുടുംബത്തില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ആളുകളും ഇപ്പോഴും cpm
അനുഭാവികളാണ്.
ഇതെല്ലാം അറിയാവുന്ന ആളുകള്‍ തന്നെയാണ്
എനിക്കെതിരെ ഈ വ്യാജ പ്രചരണവുമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

ഈ കൂട്ടത്തില്‍ Swaroop mohan onchiyam Mahesh sarga Shidhin Raj Sakhavu jayan Aswanth Ashiz onchiyam Midhun raj koyiloth Nidhin kudoos onchiyam Jishnu ponnu ശ്രീജിത്ത് പുതുശ്ശേരി
തുടങ്ങിയ ഫേസ് ബുക്ക് ഐഡികളിലൂടെയാണ് കൂടുതല്‍ എനിക്കെതിരെ
തെറിവാക്കുകളും ഭീഷണിയും ഉണ്ടാകുന്നത്.
ഇത് മാരകമായ എന്തെങ്കിലും
അക്രമണത്തിനു മുന്‍പുള്ള
മുന്നൊരുക്കമാണെന്ന്
ഞാനും കുടുംബവും ഭയപ്പെടുന്നു.

ഈ സാഹചര്യത്തില്‍
ആവശ്യമായ നടപടികള്‍
അങ്ങയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും
എന്റെയും കുടുംബത്തിന്റെയും എല്ലാ വിധത്തിലുമുള്ള സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ഇത്തരം വ്യാജ പ്രചാരകര്‍ക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളടങ്ങുന്ന FB പോസ്റ്റുകളുടെ പകര്‍പ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു.

വിശ്വസ്തതയോടെ

Jamsheer Nellikode

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read