നാശംവിതച്ച് ചുഴലിക്കാറ്റ്;7 വില്ലേജുകളിലായി ഒരു കോടിയിലേറെ നാശനഷ്ടം

By | Friday April 20th, 2018

SHARE NEWS

വടകര : വടകരയിലും പരിസര പ്രദേശങ്ങളിലും വ്യാഴായ്ച വൈകുന്നേരം 7 മണിയോടെ
ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ 360 ഓളം വീടുകള്‍, ഭാഗകമായും, 18 ഓളം
വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം
സംഭവിച്ചു.
വില്യാപ്പള്ളി വില്ലേജില്‍ 150 വീടുകള്‍, കോട്ടപ്പള്ളി110,
പാലയാട്35, നടക്കുതാഴ45, വടകര13, തിരുവള്ളൂര്‍2 എന്നിങ്ങനെയാണ്
വില്ലേജ് അടിസ്ഥാനത്തില്‍ ഇതേവരെ ലഭിക്ക വീട് തകര്‍ന്ന കണക്കുകള്‍.
വില്യാപ്പള്ളിയിലെ ശ്രീപുരം രാഘവന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള
വെല്‍ഡിംഗ് ഷോപ്പും, രാജന്‍ പുന്നേരിയുടെ ചായക്കടയുമാണ് തകര്‍ന്ന
സ്ഥാപനങ്ങള്‍.
വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണാണ്
തകര്‍ന്നത്. ചില വീടുകളിലും, കെട്ടിടങ്ങള്‍ക്ക് മുകളിലും സ്ഥാപിച്ച
ഷീറ്റുകള്‍ കാറ്റില്‍ പറന്നു. കോട്ടപ്പള്ളി ഇരട്ടക്കുളങ്ങര
ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണു. ഇതിനു
പുറമെ വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കാറ്റ് നാശം വിതച്ച
കോട്ടപ്പള്ളി, വില്യാപ്പള്ളി വില്ലേജുകളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്,
വടകര ആര്‍.ഡി.ഒ അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍,
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെകെ രവീന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാര്‍
എന്നിവരുടെ സംഘം സന്ദര്‍ശിച്ചു.
റവന്യു അധികൃതര്‍ എട്ട് സ്ക്വാഡുകളായി
തരംതിരിച്ചാണ് വിവിധ വില്ലേജുകളിലെ നാശങ്ങളുടെ കണക്ക് വിവരങ്ങള്‍
ശേഖരിച്ചത്. തുടര്‍ന്നും പരിശോധനകള്‍ നടത്തി വിവങ്ങള്‍ ശേഖരിക്കും.
നിരവധി വാഹനങ്ങളും മരങ്ങള്‍ വീണ് തകര്‍ന്നിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read