ഇനിയെങ്കിലും കണ്ണ് തുറക്കമോ ?വടകരയില്‍ സ്ലാബ് പൊട്ടി ഓടയില്‍ വീണ് വൃദ്ധന് പരിക്ക്

By news desk | Monday May 14th, 2018

SHARE NEWS

വടകര: വടകര പുതിയ ബസ് സ്റ്റാന്റില്‍ സ്ലാബ് പൊട്ടി ഡ്രയിനേജില്‍ വീണ് വൃദ്ധന് പരുക്ക്. ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വടകര അടക്കാത്തെരുവിലെ ബിമലില്‍ ടി.ബലക്കുറുപ്പിനാണ്(82)ഓടയില്‍ വീണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി ഏഴരയോടെ ബസ്സിറങ്ങി സ്ലാബിനു മുകളിലൂടെ നടന്നു പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.

പരുക്കേറ്റ ഇയ്യാളെ പരിസരത്തുണ്ടായിരുന്നവര്‍ സ്ലാബില്‍ നിന്നും പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പുതിയ ബസ് സ്റ്റാന്റ്, പാര്‍ക്ക് റോഡ് എന്നിവിടങ്ങളില്‍ തകര്‍ന്ന പല സ്ലാബുകളും മാറ്റി സ്ഥാപിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാന്‍ വൈകുന്നത് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read