മുയിപ്പോത്ത് ഡയാലിസിസ് സെന്ററിനായി തിരുവള്ളൂരില്‍ ജനകീയ കൂട്ടായ്മ

By news desk | Friday May 4th, 2018

SHARE NEWS

വടകര : ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസി സ്സെന്റര്‍ ഉദ്ഘാടനത്തിന് സജ്ജമായി.

സെന്ററിന്റെ ഉദ്ഘാടനം 12 ന് 7മണിക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിക്കും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ മെഷീനുകള്‍ സമര്‍പ്പിക്കും. 10 മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റുന്ന സെന്ററില്‍ 6 എണ്ണമാണ് ഇപ്പോള്‍  സജ്ജീകരിച്ചിട്ടുള്ളത്.
ഡയാലിസിസ്ടെക്‌നീഷ്യന്‍മാരുടെയും ശുചീകരണ പ്രവര്‍ത്തകരുടെയും  സേവനം സെന്ററില്‍ലഭ്യമാക്കും. ഡോക്ടറുടെ സേവനം നേരിട്ട ലഭ്യമല്ലെങ്കിലും വീഡിയോകോണ്‍ഫറന്‍സ് മുഖേന ഇഖ്‌റ ഹോസ്പിറ്റലിലെ ഡോക്ടര്‍ക്ക് സെന്ററിലെപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള സംവിധാനവുംഒരുക്കിയിട്ടുണ്ട്.
സെന്ററിന്റെ വിഭവ സമാഹരണത്തിനായി തിരുവള്ളൂരില്‍ രൂപീകരിച്ച പഞ്ചായത്ത്തല കമ്മിറ്റിയുടെ അവലോകനയോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. ടികെ ബാലന്‍  അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍കെ മുഹമ്മദ്, കോ ഓര്‍ഡിനേറ്റര്‍
വടയക്കണ്ടി നാരായണന്‍, എന്‍എം കുഞ്ഞബ്ദുല്ല, മുഹമ്മദ് ഫൈസല്‍, എഫ്എംമുനീര്‍, ടിഎം ഗീത, കണ്ടിയില്‍ അബ്ദുള്ള, സൂപ്പി തിരുവള്ളൂര്‍, പിഎം മൊയ്തു സംസാരിച്ചു.
തിരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്നും ഒന്നാം ഘട്ടമായി
ഒരു ഡയാലിസിസ് യന്ത്രവും 2.36 ലക്ഷം രൂപയുമാണ്
സമാഹരിച്ചത്. തുക ജനറല്‍ കണ്‍വീനര്‍ ആര്‍കെ മുഹമ്മദ് ക്രസന്റ്
ചെയര്‍മാന്‍ എന്‍എം കുഞ്ഞബ്ദുള്ളയ്ക്ക് കൈമാറി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read