ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

By | Friday May 4th, 2018

SHARE NEWS

 

വടകര : വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ പ്ലാവില്‍ നിന്ന് തോട്ടി കെട്ടി ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂര്‍ മീത്തലെ വയലില്‍ അബ്ദുല്‍ ഗഫൂര്‍(36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരോടെയാണ് സംഭവം.

ഭാര്യ വീടായ കൊളത്തൂര്‍ റോഡിലെ തൊടിയില്‍ മനതമ്പ്രാ മലയിൽ ചക്കപറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനില്‍ തോട്ടി തട്ടിയാണ് ഷോക്കേറ്റത്.ഷോക്കേറ്റ് തെറിച്ചു വീണയുടൻ തന്നെ മരണ പെട്ടു. വടകര പോലീസ് ഇൻക്വാസ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തോടന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

ഭാര്യ , ആസിഫ.  പിതാവ് , പരേതനായ കുഞ്ഞമ്മദ് മുസല്യാര്‍.
മാതാവ്,കുഞ്ഞാമി.സഹോദരങ്ങള്‍,ഇബ്രായി, അസീസ് ഫൈസി, അബ്ദുറഹിമാന്‍, നിസാര്‍ മാസ്റ്റര്‍, ഫാത്തിമ, സൈനബ, സൗദ, ഹൈറുന്നിസ.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read