ഒഞ്ചിയം സമര നായകന്‍ എം കുമാരന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി

By | Saturday March 31st, 2018

SHARE NEWS

വടകര: ഒഞ്ചിയം, കുത്താളി സമരങ്ങളുടെ നായകനും മുന്‍ നാദാപുരം
എം.എല്‍.എയുമായിരുന്ന എം.കുമാരന്‍ മാസ്റ്ററുടെ ഇരുപത്തിമൂന്നാം ച രമവാര്‍ഷിക ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.

രാവിലെ മാസ്റ്ററുടെപഴങ്കാവിലെ വസതിയിലെ സ്മൃതി മണ്ഡപത്തില് ‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. കെ കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി.

ചടങ്ങില്‍പി.പി.വിമല അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി അനുസ്മരണ യോഗം  ഉല്‍ഘാടനം ചെയ്തു.

ടി.കെ.രാജന്‍, അഡ്വ.പി.വസന്തം, ആര്‍.സത്യന്‍, സോമന്‍ മുതുവന,
എ.കെ.കുഞ്ഞിക്കണാരന്‍, കെ.കുഞ്ഞിരാമന്‍ കെ.ടി.കെ.ഗോവിന്ദന്‍, എം.രാജന്‍, പി.ഗീത, പി.അശോകന്‍, പി.പി.രാജന്‍, സി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വൈകുന്നേരം നടന്ന ചടങ്ങില്‍ എം.കുമാരന്‍ മാസ്റ്റര്‍  ടി.പി.മൂസ്സ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.പി.ഐ നേതാവ് സത്യന്‍ മൊകേരി നിര്‍വ്വഹിച്ചു.
വടകര അടക്കാത്തെരു കൊപ്രഭവന് സമീപം പാര്‍ട്ടിയുടെ കൈവശമുള്ള സ്ഥലത്താണ്  കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

പാര്‍ട്ടി നേതാക്കളായ പന്നിയന്‍ രവീന്ദ്രന്‍, ടി.വി. ബാലന്‍, ഇ.കെ.വിജയന്‍ എം.എല്‍.എ, ടി.കെ.രാജന്‍
എന്നിവരുടെയും  നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലാണ്ചടങ്ങ് നടന്നത്.
കൊപ്രഭവന്‍ പരിസരത്ത് നടന്ന കുമാരന്‍ മാസ്റ്റര്‍ അനുസ്മരണ
സമ്മേളനം സി.പി.ഐ കേന്ദ്ര സിക്രട്ടറിയേറ്റ് അംഗം കൂടിയായ പന്നിയന്‍
രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

ടി.വി.ബാലന്‍, ഇ.കെ.വിജയന്‍ എം.എല്‍.എ,
ടി.കെ.രാജന്‍, ആര്‍.സത്യന്‍ എന്നിവര്‍ സംസാരിച്ചു. സോമന്‍ മുതുവന അദ്ധ്യക്ഷത വഹിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്