ഓര്‍ക്കാട്ടേരി ഗ്രാമത്തെ നടുക്കി ;ശബരിമല തീര്‍ത്ഥാടനത്തിനിടെ വിദ്യാര്‍ത്ഥിയുടെ മരണം

By news desk | Tuesday April 10th, 2018

SHARE NEWS

 

 

 

 

 

 

 

വടകര:ശബരിമലക്ക് തീര്‍ത്ഥാടനത്തിനു പോയ സംഘത്തിലെ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.

ഓര്‍ക്കാട്ടേരി സൂര്യ ദീപ്തിയില്‍ ദാമോദരന്റെ മകന്‍ സൂര്യ കിരണ്‍ (14) ആണ് തൃപ്രയാര്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഇന്നലെ രാവിലെ ലോകനാര്‍കാവില്‍ നിന്നും ശബരിമലയിലേക്ക് തിരിച്ച സംഘത്തിലായിരുന്നു
സൂര്യ കിരണ്‍ ഉണ്ടായിരുന്നത്. പിതാവ് ദാമോദരന്‍ കെ.എസ്.എഫ്.ഇ ഓര്‍ക്കാട്ടേരി ശാഖാ മാനേജരാണ്.

അമ്മ.സുമംഗല. സഹോദരി സുദീപ്ത. വടകര ശ്രീ നാരായണ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സൂര്യകിരണ്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read