ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ക്രൂര മര്‍ദ്ദനം ; വീട്ടമ്മയുടെ തുറന്ന കത്ത് ചര്‍ച്ചയാകുന്നു

By | Thursday February 1st, 2018

SHARE NEWS

കോഴിക്കോട്: രണ്ടെണ്ണം കിട്ടിയാലേ തങ്ങള്‍ക്ക് ഉറക്കം വരൂ എന്ന രീതയില്‍ ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശമുണ്ടെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ അവകാശപ്പെടുന്നതായിട്ടുള്ള സര്‍വ്വെ റിപ്പോര്‍ട്ട് ഒരു പ്രമുഖ പത്രം ഒന്നാം പേജ് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് …സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു. പലരും പരാതികള്‍ തുറന്നെഴുതി. ചവിട്ട് കിട്ടിയിട്ട് അടിവയറ്റില്‍ നിന്ന് മൂത്രം പോകുന്നില്ല… അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ്് നിന്നും.
21 വര്‍ഷമായി അനുഭവിക്കുന്ന പീഡനങ്ങള്‍ തൃശൂരിലെ വീട്ടമ്മ തുറന്ന് പറയുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തിന് മൃഗമായി തല്ലിച്ചതക്കുകയും ഭാന്ത്രിയായി ചീത്രീകരിക്കുകയും ചെയ്തുവെന്ന് യുവതി ഫെയ്‌സ് ബുക്ക് പോസറ്റില്‍ പറയുന്നു..

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !!!

കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാനഓഫീസായ എകെജി ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരി ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായത്. ഞാന്‍ നിസ്സഹായായി രണ്ടു വര്‍ഷം മുന്‍പ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേല്‍പിച്ചു എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീര്‍ത്തു
ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റിനാല്‍ തുരുതുരാ അടിച്ചു പൊളിച്ചു ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍ ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .. ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്
എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്.
സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്.. സര്‍ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മര്‍ദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായത് ??!! താങ്കളുടെ അറിവോടെയല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു
..
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ്
കൈപ്പമംഗലം
തൃശൂര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read