തിരുവള്ളൂർ പഞ്ചായത്തിലെ ഡയാലിസിസ് നിധി വിഭവസമാഹരണം 13, 14 തിയ്യതികളിൽ

By | Friday January 12th, 2018

SHARE NEWS
വടകര: ക്രസന്റ് -തണൽ ഡയാലിസിസ് നിധിയുടെ തിരുവള്ളൂർ പഞ്ചായത്തിലെ വിഭവ സമാഹരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 13, 14 തീയതികളിലാണ് വിഭവസമാഹരണം നടക്കുക. ഇതിനായി വാർഡ് തല കൺവെൻഷനുകൾ പൂർത്തിയാക്കി. ഓരോ വാർഡിലും വാർഡ് മെമ്പർ ചെയർമാനായ കമ്മിറ്റി രൂപീകരിച്ചു. അമ്പത് വീടുകൾക്ക് ഒന്ന് എന്ന ക്രമത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചു. സ്‌ക്വാഡ് അംഗങ്ങൾ ഭവന സന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു. മൂന്ന് വാർഡുകളിലെ  വിഭവസമാഹരണം പ്രാദേശികമായ അസൗകര്യങ്ങൾ കാരണം തൊട്ടടുത്ത ദിവസങ്ങളിലാണ് നടത്തുക . വാർഡ് തല സമിതികൾ പിരിച്ചെടുത്ത തുക 20ന് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറണം. 21ന് പഞ്ചായത്ത് കമ്മിറ്റി ക്രസന്റ് ഡയാലിസിസ് കമ്മറ്റിക്ക് കൈമാറും. ഇതോടൊപ്പം വിദ്യാർഥികളിലൂടെ  പഞ്ചായത്തിനെ വൃക്കരോഗ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. വിദ്യാർഥികൾക്കായി ബോധവൽക്കരണവും മത്സര പരിപാടികളും നടത്തുകയുണ്ടായി. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത ദിവസം വിതരണം ചെയ്യും.
പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എ. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആർ.കെ.മുഹമ്മദ് ,കോ-ഓർഡിനേറ്റർ വടയക്കണ്ടി  നാരായണൻ, സി.കെ. സൂപ്പി, ടി.വി.സഫീറ, ടി.കെ.ബാലൻ, പി.കെ.അശോകൻ, ആർ.കെ.ചന്ദ്രൻ, എഫ്.എം.മുനീർ, ഡി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read