പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ വഴിയിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി

By | Friday March 30th, 2018

SHARE NEWS

വടകര: പൊതുവിദ്യാഭ്യാസ രംഗത്ത് നാളിതുവരെ കാണാത്ത മാറ്റങ്ങളിപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ഡയറ്റ് കോഴിക്കോട് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ നാം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. എന്റെ മണ്ഡലത്തില്‍ സ്‌കൂള്‍ വികസനത്തില്‍ പ്രഥമ പരിഗണന കൊടുത്തത്, പാചകപ്പുരയ്ക്കും മൂത്രപ്പുരക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപന രംഗത്ത് സ്ത്രീകളാണിന്ന് കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ കുടുംബങ്ങള്‍ക്കകത്ത് മാത്രമല്ല, ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കൂടി കഴിയുമെന്ന് സ്ത്രീ ശക്തി തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന ലക്ചര്‍മാരായ ഡോ. വി. പരമേശ്വരന്‍, രാജന്‍ ചെറുവാട്ട് എന്നിവര്‍ക്ക് ഡപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്‍കി. വി.ടി. മുരളി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ആര്‍. ബാലറാം, കെ.പി. രാജേഷ്, എന്‍.സി. രാജീവ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read