സംസ്ഥാനത്ത് മൂന്ന്‌വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ ക്ലാസ് മുറികള്‍: മന്ത്രി രവീന്ദ്രനാഥ്

By | Monday January 16th, 2017

SHARE NEWS

വടകര:   മൂന്നു വര്‍ഷത്തിനകം എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്  ഡിജിറ്റല്‍  ക്ലാസ് മുറികള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനായുള്ള പുതിയ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍  തയാറാവുന്നതായും  സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇതുകൊണ്ടുള്ള ഗുണം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മടപ്പള്ളിയില്‍ മൂന്നുനില കെട്ടിടത്തിലായ് ഓഫീസും ,ലാബും, ക്ളാസ്സ്മുറികളുമായിട്ടാണ് നിര്‍മ്മാണം.ഇതില്‍ രണ്ടുനിലകളുടെ എല്ലാ പ്രവര്‍ത്തികളും കഴിഞ്ഞു. ചടങ്ങില്‍ സി.കെ. നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ. രാജന്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന്‍ മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read